Thursday, December 20, 2012

വിദ്യാര്തികളുടെ നേതൃത്വത്തില്‍ പൂച്ചെടികള്‍ ശേഖരിച്ചു




സ്കൂളിലെ എസ്.പി.സി,നേച്ചര്‍, ഹെല്‍ത്ത് ,ക്ലബ്‌   വിദ്യാര്തികളുടെ നേതൃത്വത്തില്‍ പൂച്ചെടികള്‍ ശേഖരിച്ചു . സ്കൂള്‍ അന്തരീക്ഷം പൂച്ചെടികള്‍ കൊണ്ട് മോടി പിടിപ്പിക്കുന്നതിനായാണ് ചെടികളുടെ ശേഖരണം നടത്തുന്നത് . ഇന്ന് കാലത്ത് നടന്ന ചെടികളുടെ ശേഖരണ ശ്രമത്തിനു നാടുകാരുടെ നിര്‍ലോഭമായ പിന്തുണ ലഭിച്ചു .തെച്ചി , മന്താരം ,ചെമ്പരത്തി തുടങ്ങി വിവിധ തരം ചെടികള്‍ സംഭാവനയായി ലഭിച്ചു .വിദ്യാര്‍ഥികളെ കൂടാതെ പോലീസുകാരും അധ്യാപകരായ , ശോഭ ടീച്ചര്‍ , സെല്‍വന്‍ മാസ്റ്റര്‍ , പി ടി ഐ വൈസ് പ്രസിഡന്റ്‌ എന്‍. ഹരിദാസ്‌ എന്നിവരും പങ്കെടുത്തു .

Wednesday, October 31, 2012

വിദ്യാര്‍ഥികളുടെ പോലീസ്

ഗവ. മോയന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികളുടെ പോലീസ് 
ക്യാഡിറ്റ് സംവിധാനം പ്രവര്‍ത്തന നിരതമായി .എല്ലാ ചൊവ്വ ,വ്യാഴം ദിവസ്സങ്ങളില്‍ കാലത്ത് 7 നും ഉച്ചക്ക്  2 നും ജില്ല പോലീസിന്റെ ആഭിമുക്യത്തില്‍ പരിശീലന പരിപാടികള്‍ നടത്തുന്നു .കൂടാതെ സ്കൂളിലെ വിവിധ കര്‍മ്മ പദ്ധതികള്‍ ഈ വിദ്ധ്യാര്‍ത്തി പോലിസ്സുകള്‍ ഏറ്റെടുത്തു നടത്തുന്നു .
പോലീസ് ആസ്ഥാനത്ത്  നടക്കുന്ന പരേഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ 


സ്കൂളിലെ വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ നിരധരായ എസ് പി സി അംഗങ്ങള്‍